Jan 31, 2026 02:19 PM

തിരുവനന്തപുരം : (https://truevisionnews.com/) യുഡിഎഫ് ഭരണകാലത്ത് പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിച്ച ക്രൂരമായ നടപടികൾക്കെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.

ഉമ്മൻചാണ്ടി ഗവൺമെന്റിന്റെ കാലത്ത് പെൻഷൻ അർഹതപ്പെട്ടവർക്ക് 18 മാസത്തെ പെൻഷൻ കുടിശികയാക്കിയ സാഹചര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ചെറിയ തുക പോലും നൽകാതെ കുടിശിക വരുത്തിയ യുഡിഎഫ് കാലത്തിന് വിപരീതമായി, എകെ ശശീന്ദ്രൻ ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലാണ് ആ 18 മാസത്തെ കുടിശിക തീർത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കുകയും അത് കൃത്യമായി വിതരണം ചെയ്തുവരികയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖല നേരിട്ട തകർച്ചയെക്കുറിച്ചും ടി.പി. രാമകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു.

സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാനും വിൽക്കാനുമുള്ള ശ്രമങ്ങൾ അക്കാലത്ത് നടന്നു. പരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ കാണാത്ത കുട്ടികൾക്ക് അധ്യാപകർ ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകി പഠിപ്പിക്കേണ്ടി വന്ന ദുരവസ്ഥയായിരുന്നു അന്ന്.

കൂടാതെ, പൊതുവിതരണ സമ്പ്രദായം തകർക്കപ്പെട്ടതായും നിയമന നിരോധനം ഏർപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. എന്നാൽ 2016-ൽ എൽഡിഎഫ് അധികാരത്തിൽ വന്നതിനുശേഷം ജനിച്ച കുട്ടികൾക്ക് ലോഡ് ഷെഡിംഗോ പവർ കട്ടോ എന്താണെന്ന് അറിയാത്ത സാഹചര്യം കേരളത്തിലുണ്ടായെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയപാതാ വികസനത്തിൽ എൽഡിഎഫ് സർക്കാർ വരുത്തിയ മാറ്റങ്ങളെ ടി.പി. രാമകൃഷ്ണൻ എടുത്തുപറഞ്ഞു. യുഡിഎഫ് കാലത്ത് ഓഫീസ് പൂട്ടി സ്ഥലം വിട്ട പദ്ധതിയെ എൽഡിഎഫ് ഏറ്റെടുക്കുകയും ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 6000 കോടിയിലധികം രൂപ സ്ഥലമേറ്റെടുപ്പിനായി സംസ്ഥാന സർക്കാർ നൽകുകയും ചെയ്തു. ഇതിലൂടെ 444 കിലോമീറ്റർ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു.



UDF regime, against 'cruel measures that denied benefits' - TPRamakrishnan

Next TV

Top Stories










News Roundup