എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്
Jan 30, 2026 04:33 PM | By Roshni Kunhikrishnan

[moviemax.in] ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി - മഹേഷ് ബാബു ചിത്രം വാരാണാസി 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും.

ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ.എൽ. നാരായണ, എസ്.എസ്.കാർത്തികേയ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിച്ച വാരാണസിയുടെ ടീസറിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചത്. സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്.

തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്തിരുന്നു.ഭാഷാഭേദമന്യേ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്ററിൽ വിസ്മയങ്ങൾ സമ്മാനിക്കുമെന്നുറപ്പാണ്. പി ആർ ഓ പ്രതീഷ് ശേഖർ.


SS Rajamouli's film varanasi to hit theatres on april 27 2027

Next TV

Related Stories
കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

Jan 29, 2026 05:18 PM

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു; രൺവീർ സിങ്ങിനെതിരേ കേസ്

കാന്താര സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചു, രൺവീർ സിങ്ങിനെതിരേ...

Read More >>
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
Top Stories