തിരുവനന്തപുരം:(https://truevisionnews.com/) തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത 25 ലക്ഷത്തോളം പേരെയാണ് എസ്.ഐ.ആർ പട്ടികയിൽ നിന്നും നീക്കം ചെയ്തത്.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാർക്ക് (BLA) കൈമാറിയിട്ടുണ്ട്. ഇവരുടെ സഹായത്തോടെ വോട്ടർമാരെ കണ്ടെത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമം.
എന്നാൽ, രേഖകൾ ഹാജരാക്കേണ്ടവരുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പലർക്കും ഇതുവരെ ഔദ്യോഗികമായി നോട്ടീസ് ലഭിച്ചിട്ടില്ലെന്ന പരാതിയും ഇതിനിടെ ഉയരുന്നുണ്ട്.
അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഉറപ്പ്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ഈമാസം 22 വരെയായിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സമയപരിധി ഇന്നുവരെ നീട്ടുകയായിരുന്നു.
The deadline to file a complaint against those excluded from the SIR list ends today.




























