വടകരയിൽ ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ

വടകരയിൽ ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമം; രണ്ട് നാടോടി സ്ത്രീകൾ പിടിയിൽ
Jan 28, 2026 09:38 AM | By VIPIN P V

വടകര(കോഴിക്കോട്): ( www.truevisionnews.com ) ഓട്ടോ യാത്രക്കിടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച രണ്ട് നാടോടി സ്ത്രീകൾ വടകര പൊലീസിന്റെ പിടിയിൽ. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ മണിമേഖല (52), വിജയ (48) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്. പുത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.

വടകര പുത്തൂർ 110 സബ് സ്റ്റേഷൻ ഭാഗത്തുനിന്നും വടകര പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. ദേവി ഓട്ടോയിൽ വടകരയിലേക്ക് വരുന്നതിനിടെയാണ് യുവതികൾ ഓട്ടോയിൽ കയറിയത്. യാത്രക്കിടെ രണ്ടുപേരുടെയും പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി ദേവി ശ്രദ്ധിച്ചപ്പോഴാണ് മാല പൊട്ടിക്കാൻ ശ്രമിക്കുന്നതായി മനസ്സിലായത്.

ഇതോടെ ദേവി ബഹളം വെക്കുകയും ഓട്ടോ ഡ്രൈവറും ഓടിക്കൂടിയവരും ചേർന്ന് ഇരുവരെയും തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി ഇരുവരെയും സ്റ്റേഷനിലേക്ക് മാറ്റി അറസ്റ്റ് ചെയ്തു. ഇവർ പല പേരുകളിൽ പല സ്ഥലങ്ങളിലും കറങ്ങി മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു.

Two nomadic women arrested for attempting to break a gold necklace during an auto ride in Vadakara

Next TV

Related Stories
റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Jan 28, 2026 11:55 AM

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി...

Read More >>
'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

Jan 28, 2026 11:53 AM

'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം, അനുശോചിച്ച് എ.കെ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

Jan 28, 2026 11:40 AM

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം. ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക്...

Read More >>
ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

Jan 28, 2026 11:39 AM

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന്...

Read More >>
സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

Jan 28, 2026 11:34 AM

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

Jan 28, 2026 11:14 AM

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം, രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന്...

Read More >>
Top Stories

News Roundup