വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് വി ജോയ്

വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം; വി.ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസയച്ച് വി ജോയ്
Jan 28, 2026 09:27 AM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശത്തിൽ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വി ജോയ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. കേരള നിയമസഭയിലെ ഒരു അംഗത്തെ അപമാനിച്ചുവെന്നും പൊതുജനമധ്യത്തിൽ അവഹേളിച്ചുമെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം.

വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ രൂക്ഷവിമര്‍ശനം വലിയ വാക്‌പോരിനാണ് വഴിവച്ചത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശക്തമായ തിരിച്ചടിയുമായി സതീശന്‍ രംഗത്തെത്തിയത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് വി.ഡി.സതീശന്‍, ശിവന്‍കുട്ടിയെ വിമര്‍ശിച്ചത്. ‘ഇവനെ പോലെയുള്ളവര്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യരാണോ. അണ്ടര്‍വെയര്‍ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡസ്‌കിനു മുകളില്‍ കയറി നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് സഭയില്‍ മര്യാദ പഠിപ്പിക്കുകയും യുഡിഎഫിനെ ഉപദേശിക്കുകയുമാണ്’- സതീശന്‍ പരിഹസിച്ചു.

പിന്നാലെ സതീശനെ ‘വിനായക് ദാമോദര്‍ സതീശന്‍’ എന്നു പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. സതീശന്റെ അതേ ഭാഷയില്‍ ഞങ്ങള്‍ തിരിച്ചു പറഞ്ഞാല്‍ സതീശന്‍ പേടിച്ച് മൂത്രമൊഴിച്ചു പോകുമെന്നും മന്ത്രി പറഞ്ഞു. ഞാന്‍ ആര്‍എസ്എസിനെതിരെ പോരാടുമ്പോള്‍ സതീശന്‍ വള്ളിനിക്കറിട്ട് നടക്കുകയായിരുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ നട്ടെല്ല് വളച്ച ആളിന്റെ പേര് ശിവന്‍കുട്ടി എന്നല്ല, അത് ‘വിനായക് ദാമോദര്‍ സതീശന്‍’ ആണെന്നും അദ്ദേഹം തിരിച്ചടിച്ചു.

V. Joy issues notice to V.D. Satheesan

Next TV

Related Stories
റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

Jan 28, 2026 11:55 AM

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ

റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വധശ്രമം; ഒളിവിൽ കഴിഞ്ഞ പ്രതി...

Read More >>
'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

Jan 28, 2026 11:53 AM

'സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് എനിക്ക്'; അജിത് പവാറിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് എ.കെ ശശീന്ദ്രൻ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോ​ഗം, അനുശോചിച്ച് എ.കെ...

Read More >>
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

Jan 28, 2026 11:40 AM

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് അപകടം. ഒരാള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക്...

Read More >>
ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

Jan 28, 2026 11:39 AM

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന് കൊടിയേറ്റം

ഭാവിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി; സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ഇന്ന്...

Read More >>
സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

Jan 28, 2026 11:34 AM

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ വില

സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? എങ്കിൽ നെഞ്ചിടിപ്പ് കൂട്ടാൻ ഇതാ ഇന്നത്തെ...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

Jan 28, 2026 11:14 AM

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന് പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം, രാഹുൽ മാങ്കൂട്ടത്തിൽ ജയിലിന്...

Read More >>
Top Stories

News Roundup