കൊല്ലം: (https://truevisionnews.com/) കൊല്ലം കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 11 മണിയോടെ കൊട്ടാരക്കര നെടുവത്തൂർ താമരശ്ശേരിയിലാണ് എതിർ ദിശയിൽ വന്ന ബൈക്കുകൾ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. മരിച്ച ഒരാൾക്ക് തീപ്പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
നെടുമങ്ങാട് അമ്മയും മക്കളും സഞ്ചരിച്ച ഇരുചക്രവാഹനം കാറിലിടിച്ച് അമ്മ മരിച്ചു. അരുവിക്കര സ്വദേശി ഹസീന ആണ് മരിച്ചത്. കുട്ടികളെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Two people die in tragic motorcycle collision


































