കൽപ്പറ്റ: (https://truevisionnews.com/) വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.
ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
A 16-year-old was brutally beaten in Kalpetta, Wayanad.

































