വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം
Jan 25, 2026 03:17 PM | By Susmitha Surendran

(https://truevisionnews.com/) ശ്വാസതടസത്തെ തുടർന്ന് തിരുവനന്തപുരം കൊല്ലങ്കോണം സ്വദേശി ബിസ്മീർ മരിച്ച സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് .

ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകിയത്. ആശുപത്രിയിൽ നേരിട്ടെത്തിയാണ് അന്വേഷണം നടത്തേണ്ടത് അടിയന്തരമായി റിപ്പോർട്ട് നൽകാനും ആവശ്യം. 

പ്രാഥമിക ചികിത്സ പോലും ഏറെ വൈകിയാണ് ഉണ്ടായതെന്ന് ബിസ്മീറിന്റെ ഭാര്യ ജാസമിൻ പറഞ്ഞു. അവശനായ ബിസ്മീർ ആശുപത്രി വരാന്തയിൽ മിനിറ്റുകളോളം കാത്തിരുന്നതിന്റെ സിസിടിവി വന്നിരുന്നു.

ആശുപത്രിയുടെ ഗ്രില്ല് അകത്തുനിന്ന് പൂട്ടിയതിനെ തുടർന്ന് പത്ത് മിനിട്ടിൽ അധികമാണ് ആശുപത്രി വരാന്തയിൽ ബിസ്മീറിനും ഭാര്യക്കും കാത്തുനിൽക്കേണ്ടി വന്നത് . നിലവിളിച്ചു കരഞ്ഞിട്ടും ആശുപത്രി അധികൃതർ സഹായിച്ചില്ലെന്നും ബിസ്മിറിന്റെ ഭാര്യ ജാസ്മിൻ പറഞ്ഞു. ആശുപത്രി അധികൃതർ ശ്രദ്ധിച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഹോദരനും പറയുന്നു.

ഈമാസം 19ന് പുലർച്ചയാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്മീറിനെ വിളപ്പിൽശാലയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ശേഷം ഓക്സിജൻ, സി പി ആർ നെബുലൈസേഷൻ എന്നിവ നൽകാൻ തയ്യാറായില്ലെന്നാണ് കുടുംബം ഇപ്പോഴും ആവർത്തിക്കുന്നത്. നീതി വേണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

Denial of treatment at Vilappilsala Hospital; Health Department instructed to investigate and submit a report

Next TV

Related Stories
വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച്  പൊലീസ്

Jan 25, 2026 04:48 PM

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം....

Read More >>
ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന് സൂചന

Jan 25, 2026 04:11 PM

ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന് സൂചന

ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന്...

Read More >>
കോഴിക്കോട്  സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

Jan 25, 2026 03:38 PM

കോഴിക്കോട് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ...

Read More >>
കിമ്പളം നിർബദ്ധമാണല്ലേ ....?: മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Jan 25, 2026 03:10 PM

കിമ്പളം നിർബദ്ധമാണല്ലേ ....?: മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ്...

Read More >>
ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി  റിമാൻഡിൽ

Jan 25, 2026 02:36 PM

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി റിമാൻഡിൽ

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി ...

Read More >>
Top Stories

News Roundup