കോഴിക്കോട് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു

കോഴിക്കോട്  സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികൻ മരിച്ചു
Jan 25, 2026 03:38 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) ദേശീയ പാത രാമനാട്ടുകര – വെങ്ങളം റീച്ചിലെ സർവീസ് റോഡിൽ പുലർച്ചെയുണ്ടായ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു.

സ്കൂട്ടർ ഓടിച്ച തലക്കുളത്തൂർ പുറക്കാട്ടിരി താഴത്തേയിൽ കനകശ്രീയിൽ ജി.നിർമൽ(31) ആണ് മരിച്ചത്. മലാപ്പറമ്പ് സർവീസ് റോഡിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഭാഗത്താണ് സ്കൂട്ടർ ഡിവൈഡറിലും മണ്ണുമാന്തി യന്ത്രത്തിലും ഇടിച്ച് അപകടം ഉണ്ടായത്.

പുറക്കാട്ടേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി നിർമലിനെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ. നിർമാണം നടത്തുന്ന ഭാഗത്ത് വ്യക്തമായ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും മണ്ണുമാന്തി യന്ത്രത്തിൽ പാർക്കിങ് ലൈറ്റുകൾ തെളിക്കാത്തതുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

ചേവായൂർ പൊലീസ് അപകടത്തിൽ കേസ് റജിസ്റ്റർ ചെയ്തു. ടോൾ പിരിവ് ആരംഭിച്ച റോഡിലെ സർവീസ് റോഡിലാണ് യുവാവിന് അപകടത്തിൽ ജീവൻ നഷ്ടമായത്. നിർമാണം പൂർത്തിയാകുന്നതിന് മുൻപാണ് ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങിയതെന്ന് നാട്ടുകാർ നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നു.

Scooter rider dies after hitting divider and earthmoving machine in Kozhikode

Next TV

Related Stories
വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച്  പൊലീസ്

Jan 25, 2026 04:48 PM

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം, അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം....

Read More >>
ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന് സൂചന

Jan 25, 2026 04:11 PM

ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന് സൂചന

ശശി തരൂര്‍ സിപിഐഎമ്മിലേക്ക്?; നിര്‍ണായക ചര്‍ച്ച നടത്തുമെന്ന്...

Read More >>
വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

Jan 25, 2026 03:17 PM

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ നിഷേധം; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിന്റെ...

Read More >>
കിമ്പളം നിർബദ്ധമാണല്ലേ ....?: മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

Jan 25, 2026 03:10 PM

കിമ്പളം നിർബദ്ധമാണല്ലേ ....?: മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ് പിടിയിൽ

മൂന്ന് ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി ഉദ്യോ​ഗസ്ഥൻ വിജിലൻസ്...

Read More >>
ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി  റിമാൻഡിൽ

Jan 25, 2026 02:36 PM

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി റിമാൻഡിൽ

ചങ്ങനാശ്ശേരിയില്‍ കന്യാസ്ത്രീക്കെതിരായ ലൈംഗിക അതിക്രമം; പ്രതി ...

Read More >>
Top Stories

News Roundup