പാലക്കാട് : (https://truevisionnews.com/) പാലക്കാട് കൈകൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ.
പാലക്കാട് പുതുശ്ശേരി ജവഹർ നഗറിൽ താമസിക്കുന്ന കെ സുമനാണ് പിടിയിലായത്. പാലക്കാട് കുരുടിക്കാടിൽ വെച്ചാണ് പിടിയിലായത്. 3 ലക്ഷം രൂപ കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഇയാൾ ചരക്ക് വാഹനങ്ങളിൽ നിന്ന് കൈകൂലി വാങ്ങുന്നുവെന്ന് നേരത്തെ തന്നെ വിജിലൻസിന് പരാതി ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ സുമനെ വിജിലൻസ് പിടികൂടിയത്. ഇയാളെ വിജിലൻസ് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.
GST officer caught by vigilance while accepting bribe of Rs. 3 lakh


































