മലപ്പുറം: (https://truevisionnews.com/) തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്.
ഇന്നലെ ഉച്ചയോടെ വീടിന്റെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് വേരോടെ കടപുഴകി വീണത്.
തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. മാതാവ്: സരോജിനി.
ഭാര്യ : മിനി (ആധാരമെഴുത്ത് ഓഫീസ്, ഫറോക്ക്). മക്കള്‍ : അയന, അക്ഷയ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, കൃഷ്ണ കുമാര്‍. കോഴിക്കോട് മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
A worker died after falling from a coconut tree while climbing it.


































