ഹരിപ്പാട്:(https://truevisionnews.com/) മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കരക്കടിഞ്ഞു. ആറാട്ടുപുഴ തറയിൽ കടവ് മധു ഭവനത്തിൽ മധുവിന്റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തി ശേരിൽ ജങ്ഷന് വടക്ക് കല്ലിശ്ശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് അടിഞ്ഞത്.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് കടൽ ഭിത്തിക്ക് മുകളിൽ മൃതദേഹം കണ്ടത്. തറയിൽക്കടവ് ഫിഷറീസ് ആശുപത്രിയ്ക്ക് സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയ മധുവിനെ വ്യാഴാഴ്ച രാവിലെ 10 മണി മുതലാണ് കാണാതായത്.
മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് റെസ്‌ക്യൂ വള്ളവും മത്സ്യത്തൊഴിലാളികളും സ്‌ക്യൂബ ഡൈവിങ് സംഘവും തീര സംരക്ഷണ സേനയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാവിക സേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനെത്തിയിരുന്നു. ഭാര്യ: രാധിക. മക്കൾ: മഹിമ, മേഘ.
Body of missing worker who fell into sea while fishing washes ashore


































.jpeg)