മലപ്പുറം: (https://truevisionnews.com/) മലപ്പുറം ബിഎസ്എന്‍എല്ലിലെ ജീവനക്കാരനെ കോട്ടക്കുന്നില്‍ സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേല്‍ വീട്ടില്‍ ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു.
കോട്ടക്കുന്ന് റിങ് റോഡില്‍ ഇ ദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പൊലി സെത്തി ഇന്‍ക്വസ്റ്റ് നടപ ടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് മഞ്ചേരി മെ ഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: സജിത. മകള്‍: ദേവനന്ദ.
BSNL employee found hanging in private building malappuram


































