പത്തനംതിട്ട : (https://truevisionnews.com/) ടൂറിസ്റ്റ് ബസും കോൺക്രീറ്റ് മിക്സർ ട്രക്കും കൂട്ടിയിടിച്ച് അപകടം. 30 പേർക്ക് പരിക്കേറ്റു. തിരുവല്ല മുത്തൂരിൽ എം സി റോഡിൽ ഇന്ന് പുലർച്ചെയാണ് അപകടം .
ടൂറിസ്റ്റ് ബസ് എതിരെ വരുകയായിരുന്ന മിക്സർ ട്രക്കുമായി നേർക്കുനേർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ട്രക്കിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അതീവ ദുഷ്കരമായ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ബസ് യാത്രക്കാരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Tourist bus and concrete mixer truck collide; 30 injured

































