തിരുവനന്തപുരം:( www.truevisionnews.com ) ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റെയിൽവേ പൊലീസിന്റെ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്ന 'റെയിൽ മൈത്രി' മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിൽ നടന്ന ചടങ്ങിലായിരുന്നു ആപ്പിന്റെ ലോഞ്ച്.
ട്രെയിൻ യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കുറ്റകൃത്യങ്ങൾക്ക് നേർ സാക്ഷികളാകുന്ന യാത്രക്കാർക്ക് സംരക്ഷണം നൽകുകയും അവരുടെ ജീവനും സ്വത്തിനും സ്വകാര്യതയ്ക്കും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെയാണ് മൊബൈൽ ആപ്ലിക്കേഷനു തുടക്കം കുറിച്ചത്.
റെയിൽവേ പൊലീസിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനായി ‘റെയിൽ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ ‘പോൽ’ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ആപ്പിൽ ആദ്യഘട്ടത്തിൽ ലഭിക്കുന്നത് അഞ്ച് സേവനങ്ങളാണ്.
Chief Minister inaugurates ‘Rail Maitri’ mobile app
































.jpeg)