( www.truevisionnews.com )വായന മനുഷ്യർക്ക് കാണാത്ത ജീവിതങ്ങളുടെ പുതിയ അനുഭവം ലോകം നൽകുമെന്നും മനുഷ്യരെ കൂടുതൽ മെച്ചപ്പെട്ടവരാക്കുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ അക്ഷരോന്നതി സ്റ്റാളിൽ ആരംഭിച്ച ‘ബില്‍ഡ് എ ലൈബ്രറി’ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും മന്ത്രി നൽകി.
കെ എൽ എഫിൽ നിന്നും പുസ്തകങ്ങൾ സമാഹരിക്കുന്നതിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ ഉന്നതികളിൽ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായാണ് പുസ്തകം വാങ്ങി അക്ഷരോന്നതി ലൈബ്രറി ഷെല്‍ഫില്‍ സൂക്ഷിക്കുന്ന ബില്‍ഡ് എ ലൈബ്രറി' പരിപാടിക്ക് തുടക്കമിട്ടത്.
കെ.എൽ.എഫില്‍ പങ്കെടുക്കുന്നവർക്ക് അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യാം. ഫോൺ: 9746519075.
Reading will give people a new world of experience - Minister M.B. Rajesh
































.jpeg)
