3.15 മണിക്കൂറിൽ തിരുവനന്തപുരം-കണ്ണൂർ; അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ, 15 ദിവസത്തിനകം പ്രഖ്യാപനം

3.15 മണിക്കൂറിൽ തിരുവനന്തപുരം-കണ്ണൂർ; അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ, 15 ദിവസത്തിനകം  പ്രഖ്യാപനം
Jan 24, 2026 11:35 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) അതിവേ​ഗ റെയിൽപാത പദ്ധതിയിൽ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയതായും ഇ ശ്രീധരൻ അറിയിച്ചു. മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേ​ഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും.

70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. രണ്ടര മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കോഴികോടും മൂന്നേകാല്‍ മണിക്കൂറുകൊണ്ട് കണ്ണൂരുമെത്താം. അഞ്ചുമിനിട്ട് കൂടുമ്പോള്‍ ട്രെയിനുണ്ടാകും.

തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേ സമയം കൃഷിക്ക് ഉപയോ​ഗിക്കാം. സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

സ്റ്റേഷനുകള്‍: TVM സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം, (ബൈപ്പാസ് -പാലാരിവട്ടം), ആലുവ, നെടുമ്പാശേരി, തൃശൂർ , കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ.

e sreedharan response on high speed rail kerala

Next TV

Related Stories
പീഡനം അമ്മയുടെ അറിവോടെ; പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത്‌ പീഡിപ്പിച്ച സംഭവം; വടകര സ്വദേശിക്കെതിരെ പോക്സോ കേസെടുത്തു

Jan 24, 2026 01:07 PM

പീഡനം അമ്മയുടെ അറിവോടെ; പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത്‌ പീഡിപ്പിച്ച സംഭവം; വടകര സ്വദേശിക്കെതിരെ പോക്സോ കേസെടുത്തു

പന്ത്രണ്ടുകാരിയെ അമ്മയുടെ ആൺസുഹൃത്ത്‌ പീഡിപ്പിച്ച സംഭവം; വടകര സ്വദേശിക്കെതിരെ പോക്സോ...

Read More >>
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും; ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്

Jan 24, 2026 01:03 PM

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും; ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്

അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും, ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത്...

Read More >>
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സുകളും കൊടിതോരണങ്ങളും; ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പാർട്ടി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ടു

Jan 24, 2026 12:11 PM

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സുകളും കൊടിതോരണങ്ങളും; ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പാർട്ടി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ടു

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഫ്ലക്സുകളും കൊടിതോരണങ്ങളും, ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പാർട്ടി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം...

Read More >>
ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

Jan 24, 2026 12:04 PM

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ...

Read More >>
Top Stories

News Roundup