കോഴിക്കോട് : (https://truevisionnews.com/) പന്ത്രണ്ടുകാരിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വടകര സ്വദേശിക്കെതിരെ പയ്യോളി പൊലീസ് പോക്സോ കേസെടുത്തു.
വടകര കീഴൽ ബാങ്ക് റോഡിൽ ചങ്ങരോത്ത് അബ്ദുൾ റഫീഖിനെ (48)തിരെയാണ് കേസെടുത്തത് . വ്യവസായിയായ ഇയാൾ വിദേശത്താണുള്ളത്.
മാതാവിന്റെ സഹായത്തോടെയാണ് പീഡനം നടന്നതെന്ന് കേസ് അന്വേഷിക്കുന്ന പയ്യോളി പൊലീസ് ഇൻസ്പെക്ടർ പി. ജിതേഷ് പറഞ്ഞു. ജനുവരി 17-ന് സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരം പറയുന്നത്.
തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിന് കൈമാറി. കുട്ടിയുടെ പിതാവ് വിദേശത്ത് ആയിരുന്ന സമയത്താണ് പീഡനം നടക്കുന്നത്. രണ്ടരവർഷമായി പീഡനം നടന്നുവരുന്നതായി പറയുന്നു.
പയ്യോളി പൊലീസ് അന്വേഷിക്കുന്നതിനിടെ കോഴിക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാവ് വെള്ളിയാഴ്ച രാവിലെ ഹാജരായി. തുടർന്ന് പയ്യോളി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ മാതാവിനെ വൈകീട്ട് കോടതി റിമാൻഡ് ചെയ്തു.
മാതാവിനെതിരേയും പോക്സോയാണ് ചുമത്തിയിട്ടുള്ളത്. കുട്ടി കോഴിക്കോട് സി.ഡബ്ല്യു.സി. സംരക്ഷണയിലാണ്. വിദേശത്ത് വ്യവസായിയായ അബ്ദുൾ റഫീഖ് ഇടയ്ക്കിടെ നാട്ടിൽവരാറുണ്ട്. ഇത്തവണ ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചുപോയി. പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി പൊലീസ് പറഞ്ഞു.
Incident of 12-year-old girl being raped by her mother's boyfriend; POCSO case registered against Vadakara native


































