കോഴിക്കോട്: (https://truevisionnews.com/) ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കളക്ടറേറ്റ് ഗേറ്റിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രതിഷേധം നിർത്തി. തുടര്‍ന്ന് പ്രതിഷേധ മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ശേഷം വീണ്ടും പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ തെറിച്ച് വീണ് രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. പിന്നീട് പ്രവർത്തകർ കളക്ട്രേറ്റിന് മുന്നിൽ വയനാട് റോഡ് ഉപരോധിച്ചു. ഉപരോധം ഗതാഗത തടസത്തിലേക്ക് നീങ്ങിയതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
Sabarimala gold theft, clashes at Kozhikode Collectorate march






























.png)



