ആമ്പല്ലൂർ: (https://truevisionnews.com/) വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം മാഞ്ഞൂർ ആറ്റപ്പിള്ളി പാടം റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. സ്കൂട്ടർ യാത്രക്കാരനായ വരന്തരപ്പിള്ളി പൗണ്ട് സ്വദേശി നിസാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നിർത്തി ഇറങ്ങിയയുടനെ തീ പടരുകയായിരുന്നു. നിസാർ ഉടൻ തന്നെ ഓടിമാറിയതുമൂലം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ആറ് മാസം മുമ്പാണ് സ്കൂട്ടർ വാങ്ങിയത്. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.
The scooter he was riding on caught fire.

































