സന്തോഷവാർത്ത...: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

സന്തോഷവാർത്ത...: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Jan 21, 2026 08:24 AM | By Susmitha Surendran

തിരുവനന്തപുരം:  (https://truevisionnews.com/) ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.

ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്‌വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. തുടര്‍ന്ന് തത്സമയം ലൈസന്‍സ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.

Those who pass the driving test will now receive their licenses instantly.

Next TV

Related Stories
പാലക്കാട് വഴിയിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ തറച്ച് 13 വയസുകാരന് പരിക്ക്, അന്വേഷണം ആരംഭിച്ച് പൊലീസ്

Jan 21, 2026 10:57 AM

പാലക്കാട് വഴിയിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ തറച്ച് 13 വയസുകാരന് പരിക്ക്, അന്വേഷണം ആരംഭിച്ച് പൊലീസ്

പാലക്കാട് വഴിയിൽ ഉപേക്ഷിച്ച സിറിഞ്ച് കാലിൽ തറച്ച് 13 വയസുകാരന് പരിക്ക്, അന്വേഷണം ആരംഭിച്ച്...

Read More >>
കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Jan 21, 2026 10:21 AM

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ഇ ഡി

Jan 21, 2026 09:28 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ഇ ഡി

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റി, രേഖകൾ പിടിച്ചെടുത്ത് ഇ...

Read More >>
'ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

Jan 21, 2026 07:56 AM

'ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത്...

Read More >>
ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന തുടരും

Jan 21, 2026 07:38 AM

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന തുടരും

ശബരിമല സ്വർണക്കൊള്ള, സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന...

Read More >>
Top Stories

News Roundup