'ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

'ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം';രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി
Jan 21, 2026 07:56 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ഒന്നാം ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്.

ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ മറുപടി സത്യവാങ്മൂലം.

നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.

രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കും. മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

നാളെ അപേക്ഷയില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്ഐടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

'Beastly torture while pregnant'; Complainant opposes Rahul's anticipatory bail plea

Next TV

Related Stories
കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

Jan 21, 2026 10:21 AM

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

കിടപ്പുമുറിയിൽ 65കാരൻ തീ കൊളുത്തി ആത്മഹത്യ...

Read More >>
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ഇ ഡി

Jan 21, 2026 09:28 AM

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ഇ ഡി

ശബരിമല സ്വർണക്കൊള്ള, ഉണ്ണികൃഷ്ണൻ പോറ്റി, രേഖകൾ പിടിച്ചെടുത്ത് ഇ...

Read More >>
സന്തോഷവാർത്ത...: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

Jan 21, 2026 08:24 AM

സന്തോഷവാർത്ത...: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം...

Read More >>
ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന തുടരും

Jan 21, 2026 07:38 AM

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന തുടരും

ശബരിമല സ്വർണക്കൊള്ള, സന്നിധാനത്ത് ഇന്നും എസ്.ഐ.ടി പരിശോധന...

Read More >>
 അല്‍സേഷ്യന്‍ നായയുമായെത്തി പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്; ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Jan 21, 2026 07:23 AM

അല്‍സേഷ്യന്‍ നായയുമായെത്തി പൊലീസിനെ ആക്രമിച്ച് ഗുണ്ടാ നേതാവ്; ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടാ നേതാവിന്റെ അക്രമം....

Read More >>
Top Stories

News Roundup