തിരുവനന്തപുരം: ( www.truevisionnews.com) ആര്‍സി സ്ട്രീറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്. സ്‌കൂളില്‍ നിന്നും വന്ന ശേഷം സ്‌കൂള്‍ യൂണിഫോമോടെ ബാത്ത്‌റൂമിലേക്ക് കയറിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം പൊലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Class 10 student found hanging

































