ശബരിമല സ്വർണ്ണക്കൊള്ള: 'കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും'- സണ്ണി ജോസഫ്

ശബരിമല സ്വർണ്ണക്കൊള്ള: 'കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും'- സണ്ണി ജോസഫ്
Jan 21, 2026 12:31 PM | By Susmitha Surendran

(https://truevisionnews.com/)  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടന്നിട്ടും മുഴുവൻ പ്രതികളിലേക്ക് എത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

ഇനിയും ഉന്നതന്മാർ ഇതിൽ പ്രതികളാകേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു. ഏത് ഏജൻസി അന്വേഷിക്കുന്നതിനും കോൺഗ്രസ് എതിരല്ല. ശരിയായ രീതിയിൽ അന്വേഷണം വേണമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

എസ്ഐടി അന്വേഷണത്തിൽ പൂർണ്ണ തൃപ്തിയില്ല. മുൻ ദേവസ്വം മന്ത്രിമാരെയും പ്രസിഡന്റുമാരെയും ചോദ്യം ചെയ്തത് രഹസ്യമാക്കി വെച്ചുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ കൂടുതൽ കാര്യങ്ങൾ സമ്മതിക്കേണ്ടി വരും. കടകംപള്ളിക്ക് ഓർമ്മക്കുറവല്ലെന്നും മറയ്ക്കാൻ ശ്രമിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സജി ചെറിയാന്റെ ഖേദപ്രകടനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വാർത്താക്കുറിപ്പ് മതിയാവില്ലെന്നും പാർട്ടിയും സർക്കാരും നടപടിയെടുക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സജി ചെറിയാനെ പാർട്ടി സംരക്ഷിക്കുകയാണ്.

കേരളത്തിന്റെ സാംസ്കാരിക മന്ത്രി വർഗീയതയ്ക്ക് തീ കൊളുത്തുകയാണ്. നേരത്തെ ഭരണഘടനയെ അവഹേളിച്ച മന്ത്രിയാണ്. കേരളത്തിലെ സാംസ്കാരിക തനിമയെയാണ് മന്ത്രിയായ സജി ചെറിയാൻ ചോദ്യം ചെയ്തത്. സജി ചെറിയാൻ വിഷയം നിയമസഭയ്ക്ക് അകത്തും പുറത്തും ഉയർത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

Sabarimala gold robbery: 'The entire investigation has not reached the accused'; Sunny Joseph

Next TV

Related Stories
കുന്നിടിക്കുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

Jan 21, 2026 02:22 PM

കുന്നിടിക്കുന്നതിനിടെ അപകടം; മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം

കുന്നിടിക്കുന്നതിനിടെ അപകടം, മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക്...

Read More >>
തൃശൂരിൽ വോട്ടർ പട്ടിക അട്ടിമറിക്കാൻ ബിജെപി നീക്കം; ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി മാറ്റുന്നെന്ന് കോൺഗ്രസ്

Jan 21, 2026 02:16 PM

തൃശൂരിൽ വോട്ടർ പട്ടിക അട്ടിമറിക്കാൻ ബിജെപി നീക്കം; ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി മാറ്റുന്നെന്ന് കോൺഗ്രസ്

തൃശൂരിൽ വോട്ടർ പട്ടിക അട്ടിമറിക്കാൻ ബിജെപി നീക്കം; ജീവിച്ചിരിക്കുന്നവരെ മരിച്ചവരാക്കി മാറ്റുന്നെന്ന്...

Read More >>
ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

Jan 21, 2026 02:12 PM

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

ശബരിമല സ്വർണ്ണക്കൊള്ള , എ. പത്മകുമാറിനും മുരാരി ബാബുവിനും ഗോവര്‍ധനും...

Read More >>
ഭരണത്തുടർച്ചയ്ക്ക് മുഖ്യമന്ത്രി എൻഡിഎയിൽ വരണം; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് രാംദാസ് അതാവലെ

Jan 21, 2026 02:02 PM

ഭരണത്തുടർച്ചയ്ക്ക് മുഖ്യമന്ത്രി എൻഡിഎയിൽ വരണം; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് രാംദാസ് അതാവലെ

ഭരണത്തുടർച്ചയ്ക്ക് മുഖ്യമന്ത്രി എൻഡിഎയിൽ വരണം; മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് രാംദാസ്...

Read More >>
Top Stories

News Roundup