പാലക്കാട്: ( www.truevisionnews.com) വഴിയിലുപേക്ഷിച്ച സിറിഞ്ചുകൾ കാലിൽ തറച്ച് വിദ്യാർത്ഥിക്ക് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം നടന്നത്. പരിക്കേറ്റ 13 വയസുകാരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വഴിയരികില്‍ സിറിഞ്ചുകള്‍ കിടക്കുന്നത് കാണാതെ പതിമൂന്നുകാരന്‍ ചവിട്ടുകയായിരുന്നു. സിറിഞ്ചുകള്‍ കാലില്‍ തുളച്ചുകയറി. ഉടന്‍ തന്നെ കുട്ടിയെ ബന്ധുക്കള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
13-year-old injured in leg after being hit by discarded syringe on Palakkad road, police launch investigation
































