ആലപ്പുഴ: ( www.truevisionnews.com) ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
ഉച്ചസമയത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെ കുളിമുറിയിലേക്ക് പോവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിലെ ബക്കറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
A two-year-old boy died tragically in Chengannur after his child fell into a bucket in the bathroom while playing.


































