'അവാസ്തവമായ വിവരങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'; നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ

'അവാസ്തവമായ വിവരങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'; നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ
Jan 20, 2026 05:32 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നയപ്രഖ്യാപന വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. നയപ്രഖ്യാപന പ്രസം​ഗത്തിൽ വായിക്കാതെ വിട്ട ഭാ​ഗങ്ങളിൽ അവാസ്തവമായ വിവരങ്ങൾ ഉണ്ടെന്നും അവ മാറ്റാൻ നിർദേശം നൽകിയിട്ടും സർക്കാർ മാറ്റിയില്ലെന്നുമാണ് വിശദീകരണം.

വിവരങ്ങൾ മാറ്റാമെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ, നിർദേശം അംഗീകരിക്കാത്തത് കൊണ്ടാണ് ആ ഭാ​ഗം വായിക്കാതിരുന്നതെന്ന് ലോക് ഭവൻ അറിയിച്ചു. ബില്ലുകൾ തടഞ്ഞതിന് എതിരായ ഹർജി ഭരണഘടന ബെഞ്ചിന് വിട്ടെന്ന ഭാഗം തെറ്റാണ്. പ്രസംഗം എത്തിച്ചത് അർദ്ധരാത്രിയിൽ ആണെന്നും ലോക്ഭവൻ അറിയിച്ചു.

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും എതിരായ വിമര്‍ശനങ്ങള്‍ രാജേന്ദ്ര ആർലേക്കർ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ സഭയിൽ വായിച്ചു അസാധാരണനീക്കം നടത്തിയ മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചു.

പ്രതിപക്ഷവും സ്പീക്കറും ഗവര്‍ണറുടെ നടപടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ 52 മിനിട്ട് നീണ്ട പ്രസംഗത്തിൽ നികുതിവെട്ടിക്കുറച്ചതിലും തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റത്തിലും കേന്ദ്രവിമർശനം വായിച്ചെങ്കിലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ മുഴുവൻ ഭാഗവും ​ഗവർണർ വായിച്ചിരുന്നില്ല.

lok bhavan issues clarification on policy announcement controversy

Next TV

Related Stories
എന്താ കഥാ .....! കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

Jan 20, 2026 09:14 PM

എന്താ കഥാ .....! കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ്...

Read More >>
അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

Jan 20, 2026 08:49 PM

അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണയാൽ...

Read More >>
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Jan 20, 2026 08:25 PM

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി. വേണുഗോപാൽ

Jan 20, 2026 08:02 PM

വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി. വേണുഗോപാൽ

വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി....

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ വാസവൻ

Jan 20, 2026 07:40 PM

ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ വാസവൻ

ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ...

Read More >>
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jan 20, 2026 06:51 PM

എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
Top Stories