രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്ന് കണ്ടെത്തല്‍; രണ്ട് സിപിഒമാര്‍ക്ക് സസ്പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്‌

രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്ന് കണ്ടെത്തല്‍; രണ്ട് സിപിഒമാര്‍ക്ക് സസ്പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്‌
Jan 20, 2026 06:11 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തലസ്ഥാനത്ത് ലഹരിക്കച്ചവടം നടത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നാര്‍ക്കോടിക് സെല്ലിന്റെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് രണ്ട് സിപിഒമാരെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ കണ്‍ട്രോള്‍ റൂമിലെ അഭിൻജിത്, രാഹുല്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.

ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാർക്കോടിക് സെല്ലിന്‍റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്നാണ് നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പിയുടെ കണ്ടെത്തല്‍. നാര്‍ക്കോടിക് സെല്‍ ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ എസ്പി ഇരുവർക്കുമെതിരെ നടപടിയെടുത്തത്.

ലഹരി വില്‍പ്പനയും ഉപയോഗവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നാര്‍ക്കോടിക് സെല്‍ തിരുവനന്തപുരത്ത് വ്യാപക പരിശോധന നടത്തി വരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ലഹരിക്കടത്ത് നടത്തുന്ന ആളുകളെ പിന്തുടരവെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ലഹരി ഉപയോഗവും കച്ചവടവും നടത്തുന്നതായി കണ്ടെത്തിയത്. അഭിൻജിത്തിനും രാഹുലിനുമെതിരെ സംയുക്ത അന്വേഷണത്തിനും ഉത്തരവായിട്ടുണ്ട്.

നാര്‍ക്കോടിക് സെല്ലിന്റെയും മറ്റും പ്രധാന കണ്ടെത്തലുകളും മറ്റും വയര്‍ലെസ് സെറ്റുകള്‍ വഴി കണ്‍ട്രോള്‍ റൂമിലിരിക്കുന്ന അഭിൻജിതിനും രാഹുലിനും അറിയാന്‍ കഴിയുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലഹരി മാഫിയകള്‍ക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകുമെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു.

അച്ചടക്ക ലംഘനം, പെരുമാറ്റദൂഷ്യം, പൊലീസ് സേനയക്ക് അവമതിപ്പ് വരുത്തി തുടങ്ങിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യ തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലവിൽ ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാൻ തീരുമാനമായത്.

Two officers found to be directly involved in drug trafficking Two CPOs suspended investigation ordered

Next TV

Related Stories
എന്താ കഥാ .....! കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

Jan 20, 2026 09:14 PM

എന്താ കഥാ .....! കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

കാണിക്കവഞ്ചിയിലെ പണം എണ്ണുന്നതിനിടെ മോഷണശ്രമം; കോണ്‍ഗ്രസ് പ്രാദേശിക നേതാവ്...

Read More >>
അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

Jan 20, 2026 08:49 PM

അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു

അബദ്ധത്തിൽ കല്യാണ വീട്ടിലെ പായസ ചെമ്പിൽ വീണയാൽ...

Read More >>
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Jan 20, 2026 08:25 PM

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി. വേണുഗോപാൽ

Jan 20, 2026 08:02 PM

വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി. വേണുഗോപാൽ

വർഗീയതയ്ക്കെതിരായ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല; കെ.സി....

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ വാസവൻ

Jan 20, 2026 07:40 PM

ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ വാസവൻ

ശബരിമല സ്വർണ്ണക്കൊള്ള; ഇ ഡി അന്വേഷണം സംശയകരം - വി എൻ...

Read More >>
എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jan 20, 2026 06:51 PM

എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

എടത്തലയിൽ സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; അപകടത്തിൽ 18-കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...

Read More >>
Top Stories