പേരാവൂർ: (https://truevisionnews.com/) കണ്ണൂർ പേരാവൂരിൽ സിപിഎം സമരത്തിൽ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ചതായി പരാതി. തൊഴിലുറപ്പ് ജോലിക്കെത്തിയ മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയെയാണ് തിരിച്ച് അയച്ചത്.
വെളളിയാഴ്ച്ച രാവിലെയാണ് സംഭവം. വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തിൽ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാൽ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല.
തിരിച്ചെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്. തൊഴിലാളികൾ എല്ലാവരും ചേർന്ന എടുത്ത തീരുമാനമെന്ന് തൊഴിലുറപ്പ് മേറ്റും പറഞ്ഞു.
സംഭവം വിവാദമായതോടെ 42 പേർക്കുളള തൊഴിൽദിനം മാത്രമേ ബാക്കിയുളളവെന്നും അതിനാലാണ് കുറച്ചുപേരെ മാറ്റി നിർത്തിയതെന്നും മേറ്റ് വിശദീകരിച്ചു. നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പേരാവൂർ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
CPM did not participate in the protest in Kannur, complaint filed against an elderly tribal woman who was denied employment


































