'സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടം', മേയർ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്

'സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടം', മേയർ വിവി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്
Jan 1, 2026 03:09 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. മേയറെയും ഡെപ്യൂട്ടി മേയ‍ർ ആശാനാഥിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു.

സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് അനുമോദനക്കത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന എൻഡിഎ ആശയം ജനങ്ങൾ സ്വീകരിച്ചതിന്റെ തെളിവാണ് തിരുവനന്തപുരത്തെ വിജയമെന്ന് മോദി ചൂണ്ടിക്കാട്ടി.

തലസ്ഥാനത്തെ പാർട്ടിയുടെ വിജയം കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. ദില്ലിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളും ആയിട്ടുള്ള എൽഡിഎഫിന്റെയും യുഡിഎഫിന്റെയും മത്സരം ഉടൻ അവസാനിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന എൽഡിഎഫും യുഡിഎഫും കേരളത്തിന്റെ ധാർമികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്കാരമാണ് വളർത്തിയത്. കേരളത്തിലെ ജനങ്ങൾ മാറി ചിന്തിക്കാൻ തുടങ്ങിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരുവിന്റെയും, അയ്യങ്കാളിയുടെയും, മന്നത്ത് പത്മനാഭന്റെയും ആശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി കത്ത് അവസാനിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദമോദിയുടെ പുതുവത്സരസമ്മാനമാണ് അനുമോദന സന്ദേശമെന്ന് മേയ‍‍ർ വിവി രാജേഷ് പറഞ്ഞു. ‘മോദിജിയുടെ ഈ സഹായ വാഗ്ദാനം ലഭിച്ചതിലൂടെ കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് കൈവന്നിട്ടുള്ളത്.

കഴിഞ്ഞ നീണ്ട നാളുകളായുള്ള കേരളത്തിലെ ബി ജെ പി പ്രവർത്തകരുടെ കഠിനാധ്വാനത്തിന് നമ്മുടെ പ്രധാനമന്ത്രി തിരിച്ചു നല്കുന്ന സ്നേഹവും കരുതലും ഈ സംസ്ഥാനത്തിനുള്ള അംഗീകാരം കൂടിയാണ്. എക്കാലത്തും കേരളം പ്രധാന മന്ത്രിയോടും കേന്ദ്രസർക്കാരിനോടും, കേന്ദ്ര ബിജെപിയോടുമുള്ള നന്ദിയും, കടപ്പാടും സ്നേഹവും ഹൃദയത്തിൽ സൂക്ഷിക്കും, മോദിജിക്ക് തിരുവനന്തപുരത്തിന്‍റെ നന്ദി’- രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Historical achievement written in golden letters PM's letter of appreciation to Mayor VV Rajesh

Next TV

Related Stories
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം' - മുഖ്യമന്ത്രി

Jan 1, 2026 05:43 PM

'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം' - മുഖ്യമന്ത്രി

അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, മുഖ്യമന്ത്രി പിണറായി...

Read More >>
മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

Jan 1, 2026 05:14 PM

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

മദ്യത്തിന് പേരിടൽ; സര്‍ക്കാരിനെതിരെ മനുഷ്യാവകാശ കമ്മീഷന്...

Read More >>
അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി, കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Jan 1, 2026 04:52 PM

അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതി, കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ശബരിമല സ്വർണപ്പാളി കേസ്, അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ...

Read More >>
'ഇടതുഭരണം നാടിനെ ദുരിതത്തിലാക്കി'; പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽക്കെട്ടി തോട്ടിലൊഴുക്കി യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം

Jan 1, 2026 04:31 PM

'ഇടതുഭരണം നാടിനെ ദുരിതത്തിലാക്കി'; പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽക്കെട്ടി തോട്ടിലൊഴുക്കി യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം

പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽക്കെട്ടി തോട്ടിലൊഴുക്കി യൂത്ത് കോൺ​ഗ്രസിന്റെ...

Read More >>
മറ്റത്തൂരിലെ കൂട്ട കൂറുമാറ്റം: പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും; ഡിസിസി പ്രസിഡൻ്റിന് കത്ത് നൽകി

Jan 1, 2026 04:16 PM

മറ്റത്തൂരിലെ കൂട്ട കൂറുമാറ്റം: പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും; ഡിസിസി പ്രസിഡൻ്റിന് കത്ത് നൽകി

മറ്റത്തൂരിലെ കൂട്ട കൂറുമാറ്റം,പഞ്ചായത്ത് അംഗം അക്ഷയ് സന്തോഷ് രാജിവയ്ക്കും,ഡിസിസി പ്രസിഡൻ്റിന് കത്ത്...

Read More >>
Top Stories

News Roundup