'ഫീഡിങ്ങ് മദർ സ്ലീവ്‌ലെസ് ഇടണമെന്നുണ്ടോ?'; ദിയ കൃഷ്ണയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം

'ഫീഡിങ്ങ് മദർ സ്ലീവ്‌ലെസ് ഇടണമെന്നുണ്ടോ?'; ദിയ കൃഷ്ണയുടെ വസ്ത്രധാരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം
Jan 1, 2026 04:50 PM | By Kezia Baby

(https://moviemax.in/)സമൂഹമാധ്യമങ്ങളിൽ‌ സജീവമായ താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ദിയ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരുമേറെയാണ്.

ഭർത്താവ് അശ്വിനും മകൻ നിയോമിനും ഒപ്പം നടത്തിയ ദുബായ് യാത്രയുടെ വിശേഷങ്ങളും ദിയ അടുത്തിടെ പങ്കുവെച്ചിരുന്നു. ദുബായ് ഗ്ലോബൽ വില്ലേജിൽ വിഐപി പാസ് എടുത്ത് അകത്തേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോൾ സെക്യൂരിറ്റി ജാക്കറ്റിടാൻ ആവശ്യപ്പെട്ടുവെന്നതിനെ കുറിച്ച് വ്ലോഗിൽ ദിയ പറയുന്നുണ്ട്. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ ഷോള്‍ഡറുകള്‍ മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്.

എന്നാൽ സ്ലീവ്‍ലെസ് ടോപ്പാണ് ദിയ ധരിച്ചിരുന്നത്. എന്നാൽ അകത്തേക്ക് പ്രവേശിച്ചയുടൻ അത് അഴിച്ചുമാറ്റുകയും ചെയ്തു. ഫീഡിങ്ങ് മദറായതിനാൽ ശരീരത്തിന് നല്ല ചൂടാണെന്നും സ്ലീവ്‍ലെസ് ധരിക്കുന്നതാണ് എളുപ്പമെന്നുമാണ് ദിയ കാരണമായി പറയുന്നത്.

എന്നാൽ ദിയയുടെ ഈ പെരുമാറ്റത്തിനെതിരെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിക്കുന്നത്. ഓരോ നാടിനും അതിന്റേതായ രീതികളുണ്ട്. അതിനെ ബഹുമാനിക്കാതെ താൻ ചെയ്യുന്നതാണ് ശരിയെന്നും തനിക്ക് മാത്രം പ്രത്യേക പരിഗണന വേണമെന്നും വാശിപിടിക്കുന്നത് വെറും അല്പത്തരം മാത്രമായെ കാണാൻ കഴിയൂ എന്നാണ് വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

ജാക്കറ്റ് ഇട്ട് അകത്ത് കയറിയ ഉടനെ അത് ഊരി എറിഞ്ഞുവെന്ന് വീരവാദം പറയുന്നതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നു. നിയമം പാലിക്കാൻ വയ്യാത്തവർ എന്തിനാണ് ഇത്തരം സ്ഥലങ്ങളിൽ പോകുന്നത്? എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.

പാലൂട്ടുന്ന അമ്മമാർ സ്ലീവ്‍ലെസ് വസ്ത്രങ്ങൾ മാത്രമേ ധരിക്കാറുള്ളോ എന്നാണ് മഞ്ജു ആന്റണി എന്നയാൾ ഫെയ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. സ്ലീവ്‍ലെസ് ഇടുന്നതുകൊണ്ട് കുഴപ്പമില്ല, എന്നാൽ ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റിന്റെ ആവശ്യമില്ലെന്നും മഞ്ജു പറയുന്നു.


Cyber ​​attack on social media against Diya Krishna's attire

Next TV

Related Stories
അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

Dec 31, 2025 07:27 PM

അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി മോഹൻലാൽ; സംസ്കാരം തിരുവനന്തപുരത്ത് പൂർത്തിയായി

മോഹൻലാലിൻറെ 'അമ്മ ശാന്തകുമാരിയുടെ മരണം, സംസ്കാരം തിരുവനന്തപുരത്ത്...

Read More >>
യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

Dec 31, 2025 03:38 PM

യവനികയ്ക്കുള്ളിൽ മറഞ്ഞ ഇതിഹാസങ്ങൾ; ശ്രീനിവാസൻ മുതൽ ജയചന്ദ്രൻ വരെ; 2025-ൽ മലയാള സിനിമയ്ക്ക് നഷ്ടമായത് സമാനതകളില്ലാത്ത പ്രതിഭകളെ

മലയാള സിനിമ 2025 വിയോഗങ്ങൾ, ശ്രീനിവാസൻ അന്തരിച്ചു. പി. ജയചന്ദ്രൻ ഓർമ്മയായി, കലാഭവൻ നവാസ് വിയോഗം, ഷാജി എൻ കരുൺ അന്തരിച്ചു, മോഹൻലാലിന്റെ അമ്മ...

Read More >>
Top Stories










News Roundup