തൃശൂർ: (https://truevisionnews.com/) മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
ഇടതുഭരണം നാടിനെ ദുരിതത്തിലാക്കിയെന്ന മുദ്രാവാക്യം മുഴക്കിയാണ് തൃശൂർ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽ കെട്ടിവെച്ചാണ് തോട്ടിൽ ഒഴുക്കിയത്.
കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് സർക്കാറിന്റെ ദുർഭരണത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി പ്രതിഷേധിച്ചതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
Youth Congress protests by tying Pinarayi Vijayan's effigy to a raft and floating it in a stream


































