കാസർഗോഡ് : (https://truevisionnews.com/) കാസർഗോഡ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ മുസ്ലീം ലീഗ് പ്രാദേശിക നേതാക്കൾ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ഫോൺ കോൾ പുറത്ത്.
കോൺഗ്രസ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. കോൺഗ്രസ് കുമ്പള ബ്ലോക്ക് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ രാധാകൃഷ്ണൻ നായികിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
എൻമകജെ പഞ്ചായത്തിലെ നാല് വാർഡുകളിലേക്ക് അമ്പതിനായിരം രൂപ വീതം വാങ്ങിയെന്നും ഫോൺകോളിൽ പറയുന്നു. ലീഗ് പ്രാദേശിക നേതൃത്വമാണ് കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാൻ പണം വാങ്ങിയതായി പറയുന്നത്.
ആരൊക്കെ എന്തൊക്കം വാങ്ങിയെന്നും തെളിയിക്കാമെന്നും ഫോൺ കോളിൽ പറയുന്നുണ്ട്. പണം വാങ്ങിയതിന് തെളിവ് ഉണ്ടെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
കാസർഗോഡ് വിവധയിടങ്ങളിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസിൽ പ്രശ്നങ്ങൾ നടന്നിരുന്നു. യുഡിഎഫി ലെ മുന്നണിപ്പോരിന് കൂടുതൽ തെളിവുകളാണ് ഈ ശബ്ദ സന്ദേശത്തിലൂടെ പുറത്ത് വന്നത്.
League received money to work for Congress candidate; phone conversation exposed


































