(https://moviemax.in/) തെലുഗു സിനിമയിലെ പ്രമുഖ താരങ്ങളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയിൽ ഉദയ്പൂരിൽ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 26ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഹെറിറ്റേജ് പാലസിൽ വച്ചായിരിക്കും വിവാഹം.
ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾക്ക് പേരുകേട്ട ഉദയ്പൂര്‍ നിരവധി സിനിമാതാരങ്ങളുടെയും മറ്റ് പ്രമുഖരുടെയും വിവാഹങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. വിജയിന്‍റെയും രശ്മികയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുക്കൂവെന്നാണ് റിപ്പോര്‍ട്ട്.
സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരമോ ഹൈദരാബാദിൽ ആഘോഷ പരിപാടിയോ നടത്തുന്നതിനെക്കുറിച്ചോ ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
Vijay Deverakonda-Rashmika Mandanna wedding in February

































