'ജനനായകൻ' പുലർച്ചെ നാലിന് എത്തില്ല, ദളപതിയുടെ ചിത്രത്തിൻറെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്

'ജനനായകൻ' പുലർച്ചെ നാലിന് എത്തില്ല, ദളപതിയുടെ ചിത്രത്തിൻറെ കേരളത്തിലെ ആദ്യ ഷോയുടെ സമയം പുറത്ത്
Dec 29, 2025 05:03 PM | By VIPIN P V

വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയിൽ ഏറെ പ്രതീക്ഷകളോടെ റിലീസിനൊരുങ്ങുകയാണ് ജനനായകൻ. എന്നാൽ, ഇപ്പോഴിതാ കേരളത്തിലെ വിജയ് ആരാധകരെ ഒരൽപ്പം നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജനനായകന്റെ ആദ്യപ്രദർശനം പുലർച്ചെ നാലിന് ഉണ്ടാകില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.

പകരം, ആദ്യപ്രദർശനം രാവിലെ ആറിനായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി. 'കേരളത്തിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം പുലർച്ചെ നാലിന് നടത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. രാവിലെ നാലിനുള്ള ഷോയ്ക്ക് നിർമാതാവിന്റെ ഭാഗത്ത് നിന്ന് ആദ്യം അനുമതി ലഭിച്ചിരുന്നു.

എന്നാൽ, നിലവിലെ സാഹചര്യങ്ങളും തമിഴ്‌നാട്ടിലെ ചില പ്രശ്നങ്ങളും കാരണം പുലർച്ചെ നാലിനുള്ള ഷോയ്ക്ക് അനുമതി ലഭിച്ചില്ല. കേരളത്തിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം രാവിലെ ആറിനായിരിക്കും', എസ്എസ്ആർ എന്റർടൈൻമെന്റ്സ് പ്രസ്താവനയിൽ അറിയിച്ചു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി 9ന്, പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തും. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്.

ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റിയൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.

vijay movie jananayagan first show in kerala timing out

Next TV

Related Stories
ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

Dec 29, 2025 08:25 AM

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത് വീണു

ആരാധകരെ നിയന്ത്രിക്കാനായില്ല; ചെന്നൈ വിമാനത്താവളത്തിൽ തിരക്കിനിടെ വിജയ് നിലത്ത്...

Read More >>
കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

Dec 19, 2025 12:03 PM

കോളനികള്‍...! പൊറോട്ടയും ബീഫും കഴിക്കണമെന്ന് പ്രദീപ് രംഗനാഥൻ; പിന്നാലെ സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ ഗ്രൂപ്പ്

പ്രദീപ് രംഗനാഥൻ, പൊറോട്ടയും ബീഫും കഴിക്കണം , സിനിമ ബഹിഷ്കരിക്കാൻ ഹിന്ദുത്വ...

Read More >>
Top Stories










News Roundup