സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍

സോണിയ ഗാന്ധി -പോറ്റി ചിത്ര വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണം - വി ഡി സതീശന്‍
Dec 26, 2025 11:43 AM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം നിസ്സാരവൽക്കരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശൻ വിമര്‍ശിച്ചു.

സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിൻമെൻ്റ് എടുത്താൽ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കിൽ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്നാണ് സതീശന്‍റെ പരിഹാസം.

ശബരിമലയില്‍ നിന്ന സ്വർണം കവർന്ന രണ്ട് സിപിഎം നേതാക്കൾ ഇന്നും ജയിലിലാണ്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് ഫോട്ടോ വിവാദം. മുഖ്യമന്ത്രി നിലവാരം കുറഞ്ഞ വാർത്താസമ്മേളനം നടത്തിയെന്നും സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്ത് വന്നു. എന്ന് കരുതി മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ പ്രതിയാണെന്ന് ഞങ്ങൾ പറഞ്ഞോ എന്നും സതീശന്‍ ചോദിച്ചു.

Sonia-Potti picture controversy; VDSatheesan says Pinarayi's accusation is cheap

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

Dec 26, 2025 01:50 PM

ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

ശബരിമല വിഗ്രഹക്കടത്ത് പരാതി; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം...

Read More >>
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

Dec 26, 2025 01:32 PM

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര...

Read More >>
അതിർത്തി തർക്കം അതിരുകടന്നു....: കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്

Dec 26, 2025 01:27 PM

അതിർത്തി തർക്കം അതിരുകടന്നു....: കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്

കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന്...

Read More >>
കൊല്ലത്തെ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് ചുമതലയേറ്റു

Dec 26, 2025 01:13 PM

കൊല്ലത്തെ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് ചുമതലയേറ്റു

കൊല്ലം കോർപ്പറേഷൻ മേയര്‍, എ കെ ഹഫീസ്...

Read More >>
തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി

Dec 26, 2025 12:35 PM

തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി

തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി...

Read More >>
Top Stories