Dec 26, 2025 01:13 PM

കൊല്ലം: ( www.truevisionnews.com ) കൊല്ലം കോർപ്പറേഷൻ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറായാണ് എ.കെ ഹഫീസ് ചുമതലയേല്‍ക്കുന്നത്. കൊല്ലം കോർപ്പറേഷനിൽ യു ഡി എഫിന് പിന്തുണ അറിയിച്ച് എസ് ഡി പി ഐ രംഗത്തെത്തിയിരുന്നു.

എസ് ഡി പി ഐ സംസ്ഥാന- ജില്ലാ നേതാക്കൾ യു ഡി എഫ് മേയർ സ്ഥാനാർഥി എ കെ ഹഫീസിനെ കണ്ടാണ് പിന്തുണ അറിയിച്ചത്. ഇന്നലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. എസ് ഡി പി ഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപ്പുഴ അഷറഫ് മൗലവി ഇന്ന് വൈകിട്ട് എ കെ ഹഫീസിന് നൽകുന്ന പൗര സ്വീകരണത്തിലും പങ്കെടുക്കും.

അതേസമയം കൊച്ചിയ്ക്കും തൃശൂരിനും ശേഷം കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി തര്‍ക്കം. മേയര്‍ സ്ഥാനത്തേക്ക് ആര് എന്നതായിരുന്നു കൊച്ചിയിലും തൃശ്ശൂരും തര്‍ക്കവിഷയം എങ്കില്‍ ഡെപ്യൂട്ടി മേയര്‍ പദവിയെ ചൊല്ലിയാണ് കൊല്ലം യുഡിഎഫിലെ തര്‍ക്കം. ആര്‍എസ്പിയും, മുസ്ലീം ലീഗുമാണ് കൊല്ലം യുഡിഎഫില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്.

കൊല്ലം മേയര്‍ സ്ഥാനത്തേക്ക് എ കെ ഹഫീസിന്റെ പേര് നേരത്തെ തന്നെ ധാരണയായിരുന്നു. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയാണ് തര്‍ക്കം. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് യുഡിഎഫില്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തിരുന്നില്ല. ആര്‍എസ്പിയുടെ ഷൈമ, മുസ്‌ലിം ലീഗിന്റെ മാജിദ വഹാബ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് ഉയര്‍ന്നത്.

എന്നാല്‍ സാമുദായിക സമവാക്യം പാലിക്കപ്പെടില്ലെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ കരുമാലില്‍ ഉദയ സുകുമാരനെ സ്ഥാനത്തേക്ക് പരിഗണിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.ആദ്യ ഘട്ടത്തില്‍ കൊല്ലം മേയര്‍, ഡെപ്യൂട്ടി മേയര്‍ പദവികള്‍ കോണ്‍ഗ്രസ് കൈവശം വയ്ക്കുകയും ഭരണ സമിതിയുടെ അവസാന സമയത്ത് ഇവ വീതം വയ്ക്കാമെന്നുമാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച് ഉപാധി. അവസാന ഓരോവര്‍ഷം മറ്റ് പാര്‍ട്ടികള്‍ക്ക് കൈമാറുക എന്നതായിരുന്നു നിര്‍ദേശം.

ak hafeez congress mayor candidate in kollam

Next TV

Top Stories










News Roundup