19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

19 കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
Dec 26, 2025 11:11 AM | By Susmitha Surendran

തിരുവനന്തപുരം : (https://truevisionnews.com/) വര്‍ക്കലയില്‍ മദ്യപൻ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്‍റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്.

ഗുരുതരമായി പരുക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെൺകുട്ടിക്ക് പൂർണമായും ബോധം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാർ എന്ന പ്രതിപെൺകുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.

നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പ്രതി സുരേഷ് കുമാര്‍ ശ്രീക്കുട്ടിയെ പുറത്തേക്ക് തള്ളിയിട്ടത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിൽ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനിൽ നിന്ന് ചവിട്ടി വീഴ്ത്തുകയായിരുന്നു.

19-year-old woman pushed off train; Child shifted to private hospital in Kochi

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

Dec 26, 2025 01:50 PM

ശബരിമല സ്വർണക്കൊള്ള; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം ചെയ്യുന്നു

ശബരിമല വിഗ്രഹക്കടത്ത് പരാതി; ബാലമുരുഗനെയും ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും ചോദ്യം...

Read More >>
എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

Dec 26, 2025 01:32 PM

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര പരിക്ക്

എ എം ആരിഫിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; നിസ്സാര...

Read More >>
അതിർത്തി തർക്കം അതിരുകടന്നു....: കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്

Dec 26, 2025 01:27 PM

അതിർത്തി തർക്കം അതിരുകടന്നു....: കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന് പരിക്ക്

കാസർകോട് വെളിച്ചപ്പാടിന്‍റെ കടിയേറ്റ് അയൽവാസിയായ യുവാവിന്...

Read More >>
കൊല്ലത്തെ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് ചുമതലയേറ്റു

Dec 26, 2025 01:13 PM

കൊല്ലത്തെ ആദ്യ യുഡിഎഫ് മേയര്‍; എ കെ ഹഫീസ് ചുമതലയേറ്റു

കൊല്ലം കോർപ്പറേഷൻ മേയര്‍, എ കെ ഹഫീസ്...

Read More >>
തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി

Dec 26, 2025 12:35 PM

തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി

തലസ്ഥാന ന​ഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി...

Read More >>
Top Stories