(https://truevisionnews.com/) മുഖ്യമന്ത്രി- ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം എ ഐ ആണെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹം. വ്യാജ ആരോപണങ്ങളെ നേരിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം.
കോൺഗ്രസിൽ നിന്നുണ്ടായത് തരംതാഴ്ന്ന പ്രവർത്തനം. ഇതൊന്നും മുഖ്യമന്ത്രിയെ ബാധിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. സോണിയയുമായി ബന്ധപ്പെട്ട അടൂർ പ്രകാശിന്റെ വെളിപ്പെടുത്താൽ ഗൗരവകരം.
കെസി വേണുഗോപാലിന് മറുപടി പറയാൻ ബാധ്യതയുണ്ട്. കെസി അറിയാതെ ഈ കൂടിക്കാഴ്ച നടക്കുമോ എന്നത് വ്യക്തമാക്കണം. അടൂർ പ്രകാശിന്റേത് വിചിത്ര മറുപടി. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത മറുപടിയാണ് അടൂർ പ്രകാശിന്റേതെന്നും മന്ത്രി വിമർശിച്ചു.
നിർധന വിദ്യാർത്ഥികൾക്ക് വീട് വെച്ച് നൽകാൻ തീരുമാനം. സ്കൂൾ കായികമേളയിൽ മെഡൽ നേടിയ നിർധന വിദ്യാർത്ഥികൾക്കാണ് നൽകുക. 3 വിദ്യാർത്ഥികൾക്ക് വീട് വെച്ചുനൽകും. രണ്ടാഴ്ച്ചയ്ക്കുള്ളിൽ തറക്കല്ലിടും. വീട് വെച്ച് നൽകാൻ തയ്യാറെന്ന് കെ.എസ്.ടി.എ. അറിയിച്ചുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Chief Minister- Unnikrishnan Potty's picture is AI, VSivankutty

































