കല്‍പ്പറ്റ: ( www.truevisionnews.com ) വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണം. കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൃദ്ധയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Another wild elephant attack in Wayanad Woman dies tragically

































