കൊല്ലം: ( http://truevisionnews.com/) സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നേതൃത്വത്തിൽ കൊല്ലത്ത് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ആഘോഷത്തിൽ മുതിർന്ന നേതാവ് പികെ ഗുരുദാസൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. രാജ്യത്ത് ക്രിസ്മസ് കരോളിനെ പോലും വർഗീയ വത്കരിച്ച് കടന്നാക്രമണങ്ങൾ നടക്കുകയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അത് കേരളത്തിലേക്കും വ്യാപിക്കുകയാണ്. മത നിരപേക്ഷ ആഘോഷങ്ങളിൽ പങ്കുചേരുകയെന്ന കടമയാണ് സിപിഎം നിർവ്വഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
MV Govindan celebrates Christmas by cutting a cake at the CPM office in Kollam



























