പത്തനംതിട്ട: ( www.truevisionnews.com) മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ വൻ ഭക്തജനതിരക്ക്. ഇന്ന് വൈകീട്ട് 6 മണി വരെ 75000 ത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
ഇന്നലെ ഒരു ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തിയിരുന്നു. 27ന് മണ്ഡല പൂജ കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം നട അടയ്ക്കുന്നതിനാൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടാൻ തന്നെയാണ് സാധ്യത.
തിരക്ക് കൂടുന്നതിനാൽ ദർശനവും അഭിഷേകവും കഴിഞ്ഞ ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ് അറിയിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ സന്നിധാനത്തെത്തി ദർശനം നടത്തി.
Only eight days left for Mandala Puja; Huge crowd of devotees at Sabarimala


































