തിരുവനന്തപുരം : ( www.truevisionnews.com ) വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം. കെഎസ്‌യു നേതാവിനെ പുറത്താക്കി. കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡണ്ട് ഗോകുൽ പള്ളിച്ചലിനെതിരെയാണ് നടപടി. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കെഎസ്‌യു അറിയിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. പാരൂർക്കുഴി ജംഗ്ഷനിലാണ് ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം നത്തിയത്.
ഗുണ്ടാ നേതാക്കൾക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പള്ളിച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥി കൂടിയായിരുന്നു ഗോകുൽ. പിടിച്ചുപറി, മയക്ക് മരുന്ന് കടത്ത്, വധശ്രമം അടക്കമുള്ള നിരവധി കേസുകളിലെ പ്രതികളാണ് പള്ളിച്ചൽ ഗോകുലിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
ksu leader gokul pallichal removed from post

































