തിരുവനന്തപുരം: ( www.truevisionnews.com) അടിമുടി പുരോഗമന രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുന്ന മേളയായ ഐഎഫ്എഫ് കെയുടെ രാഷ്ട്രീയ നിലപാട് ലോകത്തിന് സുവ്യക്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളൂ . ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി സിനിമയ്ക്ക് ബന്ധമില്ല. ബീഫ് എന്ന വിദേശ ഭാഷ പദത്തിന് അർത്ഥം പോരാട്ടമെന്നാണ് കേന്ദ്രഭരണക്കാർ ഇവിടുത്തെ ബീഫാണെന്ന വിശ്വാസത്തിലാണ് കേന്ദ്രസർക്കാർ സിനിമ തടഞ്ഞത്.
കേന്ദ്ര ഭരണതികാരികളുടെ അഞ്ജതയുടെ അടയാളമാണ് ഐഎഫ്എഫ്കെ യോട് കാണിച്ച വിലക്കുകൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇൻ്റർനേഷണൽ ഫിലിം ഫെസ്റ്റ് വെൽ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക മന്ത്രി സജി ചെറിയൻ അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് ഡയരക്ടർ ഡോ. ദിവ്യ എസ് ഐയ്യർ സ്വാഗതം പറഞ്ഞു. ധനമന്ത്രി കെ.എൻ ബാലഗോപാൽ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എൻ പ്രശാന്ത് എംഎൽഎ, അടൂർ ഗോപാലകൃഷ്ണൻ , ചലചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുറ്റി , വൈസ് ചെയ പേഴ്സൺ കുക്കുപരമേശ്വർ, മധുപാൽ തുടങ്ങിയവർ പങ്കെടുത്തു. സി അജോയ് അവാർഡുകൾ പ്രഖ്യാപിച്ചു.
'IFFK's political stance is clear' - Chief Minister Pinarayi Vijayan

































.jpeg)