Dec 19, 2025 09:51 PM

( www.truevisionnews.com)  തിരുവനന്തപുരത്ത് നടന്ന ദേശീയ ലേബർ കോൺക്ലേവ് സമാപിച്ചു. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കോൺക്ലേവ് ഐക്യഖണ്ഠേന പ്രമേയം പാസാക്കി. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ലേബർ കോഡുകൾ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനായാണ് മന്ത്രിമാരും എംഎൽഎമാരും ട്രേഡ് യൂണിയൻ നേതാക്കളും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ദേശീയ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്.

ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് രണ്ട് സെഷനുകളിലായി കോൺക്ലേവ് വിശദമായി ചർച്ച ചെയ്തു. ലേബർ കോഡുകളെക്കുറിച്ച് പഠിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ഗോപാല ഗൗഡ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കോൺക്ലേവ് തെരഞ്ഞെടുത്തു.

കോർപ്പറേറ്റ് താൽപര്യങ്ങളാണ് ലേബർ കോഡ് സംരക്ഷിക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുത്ത് മന്ത്രി വി ശിവൻ കുട്ടി വിമർശിച്ചു. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ കോൺക്ലെവ്‌ ഐക്യകണ്ഠേന പ്രമേയം പാസാക്കി. കോർപ്പറേറ്റ് താൽപര്യങ്ങളാണ് ലേബർ കോഡ് സംരക്ഷിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ലേബർ കോഡുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ മുൻ സുപ്രീംകോടതി ജഡ്ജി ഗോപാല ഗൗഡ അധ്യക്ഷനായ മൂന്നംഗ സമിതിയെയും കോൺക്ലേവ് തെരഞ്ഞെടുത്തു. പ്രൊഫ. ശ്യാം സുന്ദർ, അഡ്വ. വർക്കിച്ചൻ പേട്ട എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

ലേബർ കോഡുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിച്ച് ഒരു മാസത്തിനകം സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ലേബർ കോഡുകൾക്ക് എതിരായ തൊഴിലാളിവർഗത്തിന്റെ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് കോൺക്ലേവ് സമാപിച്ചതെന്ന് പരിപാടിക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


The National Labor Conclave held in Thiruvananthapuram has concluded.

Next TV

Top Stories