'ശബരിമല സ്വർണകൊള്ള: ഇ ഡി അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം' - എം ടി രമേശ്‌

'ശബരിമല സ്വർണകൊള്ള: ഇ ഡി അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം' - എം ടി രമേശ്‌
Dec 19, 2025 06:07 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) ശബരിമല സ്വർണക്കവർച്ച കേസിൽ സർക്കാരിനെതിരെ ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. ഇ ഡി അന്വേഷണം ബിജെപി സ്വാഗതം ചെയ്യുന്നു. ശബരിമല സ്വർണകൊള്ളയിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമാണ് എന്ന നിലയിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

പദ്മകുമാറിന്റെ അറസ്റ്റിന് ശേഷം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ അന്വേഷണത്തിലുണ്ടായി. പദ്മകുമാറോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. പദ്മകുമാറിന്റെ മൊഴി എസ്ഐടി എന്താണ് പരിഗണിക്കാത്തത്. അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്ക് എത്തണം. എസ്ഐടി അന്വേഷണം അട്ടിമറിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന തെളിയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സാങ്കേതികമായി യുഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് രാഷ്ട്രീയത്തെ മുസ്‌ലിം സമുദായിക സംഘടനകൾ ഹൈജാക്ക് ചെയ്തിരിക്കുന്നു. കോൺഗ്രസിനെ ലീഗും ജമാത്ത് ഇസ്ലാമിയും വിഴുങ്ങി കഴിഞ്ഞു. യുഡിഎഫിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ലീഗും പാണക്കാട് തങ്ങളുമാണ് എന്ന് ഈ തെരെഞ്ഞെടുപ്പോടെ വ്യക്തമായി.

ഐഎഫ്എഫ്‍കെയിൽ സിനിമകളുടെ വിലക്കുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത് തെറ്റുധരണ പരുത്തുന്ന പ്രസ്താവന. കാര്യങ്ങൾ മനസിലാക്കാതെ നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയും മന്ത്രിമാരും പിൻവലിക്കണം,മാപ്പ് പറയണം. വെള്ളാപ്പള്ളി നടശന്റെ പ്രസ്താവനയിൽ ബിഡിജെഎസിന് എൻഡിഎയിൽ അതൃപ്തിയുണ്ട് എന്ന് തോന്നുന്നില്ല. എൻഡിഎ യുടെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് ബിഡിജെഎസ്‌. തിരുവനന്തപുരത്ത് മേയർ ആരാണ് എന്ന് ഉടനെ പ്രഖ്യാപിക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.

mt ramesh on sabrimala gold theft ed investigation

Next TV

Related Stories
'ഐഎഫ്എഫ് കെയുടെ രാഷ്ട്രീയ നിലപാട് സുവ്യക്തം' - മുഖ്യമന്ത്രി പിണറായി വിജയൻ

Dec 19, 2025 07:34 PM

'ഐഎഫ്എഫ് കെയുടെ രാഷ്ട്രീയ നിലപാട് സുവ്യക്തം' - മുഖ്യമന്ത്രി പിണറായി വിജയൻ

'ഐഎഫ്എഫ് കെയുടെ രാഷ്ട്രീയ നിലപാട് സുവ്യക്തം' - മുഖ്യമന്ത്രി പിണറായി...

Read More >>
മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്

Dec 19, 2025 07:09 PM

മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്

മണ്ഡല പൂജയ്ക്ക് എട്ട് ദിവസം മാത്രം ബാക്കി; ശബരിമലയിൽ വൻ ഭക്തജനതിരക്ക്...

Read More >>
സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

Dec 19, 2025 04:41 PM

സ്കൂൾ കലോത്സവം; സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കലോത്സവം, സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയായിരിക്കുമെന്ന് മന്ത്രി വി...

Read More >>
Top Stories










News Roundup