വയനാട്:( www.truevisionnews.com) കണ്ടാൽ ആരും ഒന്ന് ഞെട്ടുന്ന തരത്തിലുള്ള ഫോട്ടോ ഫിനിഷ് ആണ് വെള്ളമുണ്ട പഞ്ചായത്തിൽ കരിങ്ങാരി വാർഡിലെ തെരഞ്ഞെടുപ്പ് ഫലം . വിജയിച്ച സ്ഥാനാർഥിയും രണ്ടാമതെത്തിയ സ്ഥാനാർഥിയും തമ്മിൽ ഒരു വോട്ടിന്റെ വ്യത്യാസം മാത്രമാണ്. രണ്ടാമത്തെ സ്ഥാനാർഥിയും മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാർഥിയും തമ്മിലുള്ള വോട്ട് വ്യത്യാസവും ഒന്നുതന്നെ.
പഞ്ചായത്തിലെ കരിങ്ങാരി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. വാർഡിൽ വിജയിച്ച സിപിഎമ്മിന്റെ ഉണ്ണാച്ചി മൊയ്തു 375 വോട്ട് നേടിയപ്പോൾ ഒരു വോട്ടു മാത്രം പിന്നിലെത്തിയത് ബിജെപിയുടെ മനോജ് പടക്കോട്ടുമ്മൽ 374 വോട്ട്. കോൺഗ്രസിലെ ടി.കെ.മുഹമ്മദലിയാണ് മൂന്നാം സ്ഥാനത്ത് 373 വോട്ട്.
The difference in votes between the top three candidates in Vellamunda is one.

































