തൃശ്ശൂർ : ( www.truevisionnews.com) പുന്നയൂർക്കുളം കിഴക്കേ ചെറായിയിൽ സി പി ഐ എം വിജയാഹ്ളാദ പ്രകടനത്തിനിടെയുണ്ടായ ആക്രമണത്തിൽ എട്ട് കുട്ടികൾക്ക് പരിക്കേറ്റു . പുന്നയൂർക്കുളം മൂന്നാം വാർഡിൽ ഇന്നലെ വൈകീട്ട് 5:30 ടെയാണ് സംഭവം.
അൻപതോളം വരുന്ന സി പി ഐ എം പ്രവർത്തകർ കളിച്ച് കൊണ്ടിരുന്ന കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പ്രവർത്തകർ പടക്കം പൊട്ടിക്കുകയും ഇത് ചോദ്യം ചെയ്തെത്തിയ പ്രദേശവാസികളുമായി തർക്കം ഉണ്ടായതുമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
തർക്കം കണ്ടെത്തിയ കുട്ടികൾക്കാണ് പരുക്കേറ്റത്. ഒരു വയോധികനും പരുക്കേറ്റിട്ടുണ്ട്. 11 വയസ്സുള്ള നിവേദ്, 14 വയസ്സുള്ള നിരഞ്ജൻ, 11 വേദ, 13 ശ്രീലക്ഷ്മി, 64 വയസ്സുള്ള മണി, 13 വൈഷ്ണ, 77 വയസ്സുള്ള ഗോപാലൻ, 12 കൈലാസ്, 14 സായ് കൃഷ്ണ, 17 കനിഷ്മ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Violence during CPM victory celebration in Thrissur; Eight children, including one child, injured


































