Dec 14, 2025 10:10 AM

( https://moviemax.in/) നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയായത് മുതൽ നിരന്തരം ദിലീപിന് വേണ്ടി സംസാരിച്ചയാളാണ് നിർമാതാവ് സജി നന്ത്യാട്ട്. ദിലീപ് കുറ്റവാളിയല്ലെന്ന് ശക്തമായി സജി നന്ത്യാട്ട് ചാനൽ ചർച്ചകളിൽ വാദിച്ചു.

നടൻ കുറ്റക്കാരനല്ലെന്ന് കീഴ്കോടതി വിധിച്ചതോടെ ഏറ്റവും സന്തോഷിക്കുന്നവരിൽ ഒരാളാണ് സജി നന്ത്യാട്ട്. പലപ്പോഴും ചാനൽ ചർച്ചകളിൽ പ്രകോപിതനായാണ് സജി നന്ത്യാട്ട് സംസാരിക്കാറ്. ദിലീപിനെ സംശയിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന വാദങ്ങൾ പോലും അം​ഗീകരിക്കാൻ സജി നന്ത്യാട്ട് തയ്യാറല്ല.

പ്രോസിക്യൂട്ടർമാർ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ പോലും ശരിയല്ലെന്ന് ഇദ്ദേഹം പറയുന്നു. ചാനലുകൾ റേറ്റിം​ഗിന് വേണ്ടി ഈ വിഷയം ഉപയോ​ഗിച്ചു എന്ന വാദവുമുണ്ട്. സജി നന്ത്യാട്ടിന്റെ വാദങ്ങൾ ഏകപക്ഷീയമാണെന്നും അതിജീവിതയുടെ മാനസികാവസ്ഥ പോലും മനസിലാക്കാതെയുള്ള വാദങ്ങളാണ് പലതുമെന്നും വിമർശനം വരാറുണ്ട്. സജി നന്ത്യാട്ടിനോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് ഭാ​ഗ്യലക്ഷ്മിയുൾപ്പെടെ ചാനൽ ചർച്ചയിൽ പറഞ്ഞിട്ടുണ്ട്.

പുതിയ അഭിമുഖത്തിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് സജി നന്ത്യാട്ട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് കേസിൽ അറസ്റ്റിലായത് മുതൽ നടന്റെ അമ്മയുടെ ഓർമ നഷ്ടപ്പെട്ടെന്ന് സജി നന്ത്യാട്ട് പറയുന്നു.

ദിലീപിനെ അറസ്റ്റ് ചെയ്ത അന്ന് അമ്മ ചാനലിൽ ഇത് കാണുകയാണ്. അമ്മ വിഷമിക്കരുതെന്ന് പറഞ്ഞു. രാത്രി ഉറങ്ങി. രാവിലെ അനൂപ് പോയി. പ്രിയ ചെന്ന് നോക്കുമ്പോൾ അമ്മയെ കാണുന്നില്ല. അമ്മ വീടിന്റെ ​ഗേറ്റിന്റെ അവിടെ പോയി നിൽക്കുകയാണ്. അമ്മയെന്താ ഇവിടെ വന്ന് നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ അച്ഛൻ വരുന്നുണ്ടെന്ന് പറഞ്ഞു.

അച്ഛൻ മരിച്ച് പോയതാണ്. ഈ ഷോക്കിൽ അവരുടെ ഓർമ നഷ്ടപ്പെട്ടു. എന്റെ കണ്ണ് നനഞ്ഞു ഇത് പറയുമ്പോൾ. ദിലീപിനെ നിരപരാധിയാണെന്ന് പറഞ്ഞ് വിട്ടയച്ചപ്പോൾ അമ്മയെ ടിവിയുടെ മുന്നിൽ കൊണ്ട് പോയി ഇരുത്തിയിരുന്നു. അപ്പോൾ അമ്മ മുണ്ട് ചുരുട്ടുകയാണ്. അറിയില്ല. അവരുടെ ഓർമ പോയെന്നും സജി നന്ത്യാട്ട് പറയുന്നു. 

ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. അതേസമയം അതിജീവിതയുടെ അമ്മയെക്കുറിച്ച് സജി നന്ത്യാട്ട് ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്.

അതിജീവിതയുടെയും അമ്മയുടെയും കരച്ചിൽ തന്റെ മനസിൽ നിന്നും മാഞ്ഞിട്ടില്ലെന്നാണ് മാധ്യമപ്രവർത്തകൻ ആർ റോഷിപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ദിലീപിനെ അനുകൂലിക്കുന്ന പലരും അതിജീവിതയെ പരോക്ഷമായി തള്ളിക്കളയുന്നത് നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഖിൽ മാരാർ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ വ്യാപക വിമർശനം വരുന്നുണ്ട്.

Dileep's case, arrest, mother's memory gone

Next TV

Top Stories










News Roundup