( https://moviemax.in/) ചോല എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച അഖില്‍ വിശ്വനാഥ് അന്തരിച്ചു. സിനിമാപ്രവര്‍ത്തകനായ മനോജ് കുമാറായിരുന്നു ഫേസ്ബുക്കിലൂടെയായി വിയോഗവാര്‍ത്ത പങ്കുവെച്ചത്. എന്ത് പണിയാടാ അഖിലേ നീ കാണിച്ചത് എന്നായിരുന്നു പോസ്റ്റ്. അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോല സിനിമയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും അഖിലിനെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു.
അഖിൽ ആത്മഹത്യചെയ്തു എന്ന വാർത്ത ഹൃദയം തകർക്കുന്നു. ഇല്ലായ്മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നതാണയാൾ. ചോല എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാൾക്ക് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ ചുവടുറപ്പിക്കാൻ.
അതുണ്ടായില്ല. ആ സിനിമയെ ഒതുക്കിയതോടെ ആ ചെറുപ്പക്കാരൻ ഉൾപ്പെടെ ആ സിനിമയിലൂടെ പ്രതിഭ തെളിയിച്ച നിരവധിപേരുടെ ഭാവിപ്രതീക്ഷകൾ ഇരുട്ടിലായി. അഖിൽ ആത്മഹത്യ ചെയ്തു എന്ന് വിശ്വസിക്കാൻ എനിക്കു കഴിയുന്നില്ല. അയാൾ അടുത്തിടെ തൂടങ്ങാനിരിക്കുന്ന ഒ.ടി.ടി എന്നൊരു സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു എന്നറിയുന്നു.
സങ്കടം തോന്നുന്നു അഖിൽ. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണമെന്ന് എനിക്കറിയില്ല. പക്ഷേ നിന്റെ ചോരയിൽ നിന്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്. നിന്റ ആത്മാവിന് ശാന്തി ലഭിക്കട്ടെ. സ്നേഹം നിറഞ്ഞ നിന്റെ പുഞ്ചിരി വീണ്ടുമെന്നെ തൊടാൻ ഇടയാവട്ടെ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. അയ്യോ, അഖിലിന് എന്താണ് സംഭവിച്ചത്, വിശ്വസിക്കാനാവുന്നില്ല, തുടങ്ങിയ പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.
ചോല എന്ന ചിത്രത്തില്‍ ജോജുവിനും നിമിഷയ്ക്കുമൊപ്പം മികച്ച പ്രകടനമായിരുന്നു അഖിലും കാഴ്ച വെച്ചത്. ഇതാരാണ് ഈ പയ്യന്‍ എന്നായിരുന്നു ചിത്രം കണ്ടവരെല്ലാം അന്ന് ചോദിച്ചത്. രാജ്യാന്തര തരത്തില്‍ നിരവധി ചലച്ചിത്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
ഓഡീഷനിലൂടെയായിരുന്നു ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ അഖില്‍ വ്യക്തമാക്കിയിരുന്നു. സ്‌കൂള്‍ കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഇടയ്‌ക്കൊരു ഷോര്‍ട്ട് ഫിലിമും ചെയ്തിരുന്നു. അഭിനയമോഹം അന്നേ മനസിലുണ്ടായിരുന്നു. നാടകത്തിലെ ഗുരുക്കന്‍മാരായിരുന്നു അഖിലിനോട് ചോലയുടെ ഓഡീഷനെക്കുറിച്ച് പറയുന്നത്.
ചിത്രത്തില്‍ പ്രധാന വേഷം അഖില്‍ ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ ഞെട്ടലാണ് അനുഭവപ്പെട്ടതെന്നും അന്ന് അഖില്‍ പറഞ്ഞിരുന്നു. തൃശൂരില്‍ കൊടകരയില്‍ മൊബൈല്‍ ഷോപ്പിലായിരുന്നു അന്ന് ജോലി. സിനിമയില്‍ അഭിനയിച്ച ശേഷവും ആ ജോലി തുടരുകയായിരുന്നു അഖില്‍.
ടെന്‍ഷനൊന്നും വേണ്ട നീ കൂളായിട്ട് ചെയ്‌തോ എന്നായിരുന്നു ജോജു അന്ന് അഖിലിനോട് പറഞ്ഞത്. ആക്ഷന്‍ പറയുന്നതിന് മുന്‍പ് വരെ തമാശ പറഞ്ഞിരിക്കുന്ന നിമിഷ, പെട്ടെന്ന് കഥാപാത്രമായി മാറുന്ന നിമിഷവും കാണാനായിട്ടുണ്ട്. അവരുടെയൊക്കെ സപ്പോര്‍ട്ടുണ്ടായിരുന്നതിനാല്‍ ടെന്‍ഷനില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നും അന്ന് അഖില്‍ പറഞ്ഞിരുന്നു.
വനത്തിലെ ചിത്രീകരണവും, വെള്ളത്തിലെ സാഹസിക രംഗങ്ങളുമൊക്കെ ചെയ്തതോടെ ധൈര്യവാനായി ഞാന്‍ മാറി എന്നും അഖില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ കുറേയേറെ മാറ്റങ്ങളാണ് ചോല സിനിമ സമ്മാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സിനിമയില്‍ തുടരാനാണ് താല്‍പര്യമെന്നും അന്നത്തെ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞിരുന്നു.
Death of lover in 'Chola', Akhil commits suicide, loved ones in shock



































